ചെന്നൈ : കൊളത്തൂർ നായർ സർവീസ് സൊസൈറ്റിയുടെ 17- ാം വാർഷികവും ഓണാഘോഷവും ഐ.സി.എഫ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സാംസ്കാരിക സമ്മേളനത്തിൽ ഗ്ലോബൽ എൻ.എസ്.എസ്. പ്രസിഡന്റ് ശിവശങ്കരൻ, ജനറൽ സെക്രട്ടറി ഉദയഭാനു, ചെയർമാൻ ഗോപകുമാരൻനായർ, ഉപദേശക ബോർഡ് അംഗങ്ങളായ പ്രീമിയർ ജനാർദനൻ, അമരാവതി രാധാകൃഷ്ണൻ, വി.ഒ.എസ്.ടി. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യ-സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ച് ചെന്നൈയിലെ 'കവനം' കവി സംഘടനയിലെ സേതു എം. നായർ കരിപ്പോൾ, പ്രദീപ് ശങ്കരൻ, ദേവി ശങ്കർ, ലക്ഷ്മി വിജയകുമാർ, എസ്. കുമാർ അമ്പക്കാട്ട്, ശ്രീജ എസ്. ചന്ദ്രൻ എന്നിവരെ ആദരിച്ചു. കൊളത്തൂർ എൻ.എസ്.എസ്. പ്രസിഡന്റ് കെ. രവീന്ദ്രൻ, സെക്രട്ടറി പി.ആർ. രാജേഷ് കുമാർ, ട്രഷറർ ബി. മുരളീധരൻ, ആഘോഷ കമ്മിറ്റി ചെയർമാൻ പി.എ. ഹരീഷ് കുമാർ, കൺവീനർ സി.എം. ഉണ്ണി, രജനി രാജേഷ്, പ്രബിൻ കുമാർ, സതീഷ് എന്നിവർ നേതൃത്വംനൽകി. കലാപരിപാടികളിൽ പിന്നണി ഗായകൻ രഞ്ജിത്ത് ഉണ്ണി മുഖ്യാതിഥിയായി. സിനിമാറ്റിക് ഡാൻസ്, തിരുവാതിര, മോഹിനിയാട്ടം, ശ്രീജിത്ത് കടലുണ്ടിയുടെ നാടൻപാട്ട്, മിമിക്രി, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു.
Published: 07 Sept 2026, 01:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented