ദുബായ്: മമ്മൂട്ടിയുടെ 75-ആം പിറന്നാൾ ദുബായിലും ആഘോഷിക്കും. ആഘോഷപരിപാടികൾക്കായി മമ്മൂട്ടി ഈ മാസം 12ന് ദുബായിലെത്തും. ടീം മമ്മൂട്ടിക്കൊപ്പമാണ് പരിപാടികൾ. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് എം ഗ്രൂപ്പ് കോഡിനേറ്റവർ വി.ടി സലിം അറിയിച്ചു. തിങ്കളാഴ്ചയാണ് മമ്മൂട്ടിയുടെ 75-ാം പിറന്നാൾ.

To advertise here,

മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിനായി ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. കോട്ടയം വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ 1951 സെപ്റ്റംബർ ഏഴിനാണ് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായ മമ്മൂട്ടിയുടെ ജനനം. പി.ഐ. മുഹമ്മദ് കുട്ടി എന്നാണ് യഥാർഥ പേര്. അഞ്ചുപതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ചലച്ചിത്രസപര്യയിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

1971-ലാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ മുഹമ്മദ് കുട്ടി വെള്ളിത്തിരയിലെത്തുന്നത്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയായി മലയാളവും ഇന്ത്യൻ സിനിമയും സ്വന്തമാക്കി. പൗരുഷത്തിന്റെയും ആൺസൗന്ദര്യത്തിന്റെയും അവസാനവാക്കാക്കിയ പല തലമുറകൾ മമ്മൂട്ടിയെ തങ്ങളുടെ സ്വകാര്യഅഹങ്കാരമായി മനസ്സിൽ കൊണ്ടുനടക്കുന്നു.