ചെന്നൈ : സി.ടി.എം.എ. സംഘടിപ്പിക്കുന്ന ഓണാഘോഷമായ 'ആവണിപ്പൂവരങ്ങി'ന്റെ ഭാഗമായി നടത്തിയ സാഹിത്യ സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ ആദരിച്ചു.

To advertise here,

2025-ലെ ജ്ഞാനപീഠം പുരസ്കാരം മുൻനിർത്തിയാണ് ചെന്നൈയിലെ മലയാളി സംഘടനകളും വ്യക്തികളും വൈരമുത്തുവിനെ ആദരിച്ചത്. മലയാളി സമൂഹത്തിൽനിന്ന്‌ ലഭിച്ച സ്വികരണം ഏറെ വിലമതിപ്പുള്ളതായി കരുതുന്നുവെന്നും ഇതിനു പ്രത്യേക നന്ദിയുണ്ടെന്നും വൈരമുത്തു മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മദ്രാസ് സർവകലാശാല മലയാളവിഭാഗം മുൻ അധ്യക്ഷൻ ഡോ. സി.ജി. രാജേന്ദ്രബാബു പ്രത്യേക അതിഥിയായി.

 

സി.ടി.എം.എ. പ്രസിഡന്റ് വി.സി. പ്രവീൺ, ജനറൽ സെക്രട്ടറി എം.പി. അൻവർ, ട്രഷറർ ആർ. രാധാകൃഷ്ണൻ, ​േപ്രാജക്ട് കോഡിനേറ്റർ സോമൻ കൈതക്കാട് തുടങ്ങിയവർ സംസാരിച്ചു.

വൈരമുത്തു രചിച്ച സിനിമാഗാനങ്ങളുടെ ദൃശ്യാവിഷ്കാരം അരങ്ങേറി.

മലയാളി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെന്നൈ കവിസംഗമത്തിന്റെ നേതൃത്വത്തിൽ മലയാളി കവികൾ അവരുടെ കവിതകളും അവതരിപ്പിച്ചു.