അബുദാബി : ഗാസ മുനമ്പിലെ വിവിധ മേഖലകളിലെ ജലവിതരണം വർധിപ്പിക്കുന്നതിന് കുടിവെള്ളംനിറച്ച ഒൻപത് ടാങ്കറുകൾ കോസ്റ്റൽ മുനിസിപ്പാലിറ്റീസ് വാട്ടർ യൂട്ടിലിറ്റിക്ക് കൈമാറി.

To advertise here,

ദാർ അൽ ബെർ സൊസൈറ്റി, ഫുജൈറ ചാരിറ്റി അസോസിയേഷൻ എന്നിവ സംയുക്തമായാണ് മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഗാസ നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തിന് ആശ്വാസം പകരാനാണ് ടാങ്കറുകൾ കൈമാറിയത്.

ദുരിതബാധിതർക്ക് അവശ്യ സഹായമെത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടം, മുനിസിപ്പാലിറ്റികൾ എന്നിവയുമായി സഹകരിച്ചാണ് യു.എ.ഇ. പ്രവർത്തിക്കുന്നത്.

ജലക്ഷാമം ഒഴിവാക്കുന്നതിനും ശുചിത്വ സേവനങ്ങളെ പിന്തുണയ്ക്കുന്നതിനും മികച്ച ഇടപെടലുകളാണ് യു.എ.ഇ. നടത്തുന്നത്. 2023 ഒക്ടോബർമുതൽ വാട്ടർ ടാങ്കറുകൾ നൽകുന്നുണ്ട്.