ദുബായ്: റാസൽഖൈമയിലെ ഇബ്രാഹിം ബിൻ ഹമദ് ഉബൈദുള്ള ആശുപത്രിയിൽ എത്തിയ രണ്ട് രോഗികളുടെ വയറ്റിൽ കുടുങ്ങിയ വസ്തുക്കൾ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്ത് മെഡിക്കൽ സംഘം. മുപ്പത് വയസ്സുള്ള യുവാവിന്റെ വയറ്റിൽ നിന്ന് നെയിൽ ക്ലിപ്പറും ബാറ്ററിയും, 14 വയസ്സുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് കാന്തവുമാണ് എൻഡോസ്‌കോപ്പിയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത്. ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി, എൻഡോസ്‌കോപ്പി വിഭാഗം മേധാവി ഡോ. മറിയം അൽ ഖാത്രിയുടെ മേൽനോട്ടത്തിലാണ് രണ്ട് അപൂർവ്വ ചികിത്സാ നടപടികളും പൂർത്തിയാക്കിയത്.
കളിക്കുന്നതിനിടെയാണ് 14 വയസ്സുകാരൻ അബദ്ധത്തിൽ കാന്തം വിഴുങ്ങിയതെന്ന് ഡോ. മറിയം അൽ ഖാത്രി പറഞ്ഞു. വയറ്റിൽ കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ കാന്തം കുടുങ്ങിക്കിടന്നതിനാൽ, വയർ കഴുകി ഉള്ളിലെ അവശിഷ്ടങ്ങൾ വലിച്ചെടുത്ത ശേഷമാണ് കാന്തം കണ്ടെത്താനും സുരക്ഷിതമായി പുറത്തെടുക്കാനും ഡോക്ടർമാർക്ക് സാധിച്ചത്. എൻഡോസ്‌കോപ്പി വിഭാഗത്തിലെ ഡോ. അസ്മി അൽ ഷുഐബിയുടെ നേതൃത്വത്തിൽ നടന്ന 15 മിനിറ്റ് നീണ്ട പ്രക്രിയയിലൂടെ, പ്രത്യേക മെഡിക്കൽ നെറ്റ് ഉപയോഗിച്ചാണ് കാന്തം പുറത്തെടുത്തത്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സങ്കീർണ്ണതകളോ ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിലാണ് മുപ്പതുകളിലുള്ള യുവാവിന്റെ വയറ്റിൽ നിന്ന് നെയിൽ ക്ലിപ്പറും ബാറ്ററിയും ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തത്. കൃത്യസമയത്ത് എൻഡോസ്‌കോപ്പി ചികിത്സ നൽകി രോഗികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Published: 22 Sept 2026, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented