അബുദാബി : തൊഴിൽ മേഖലയിൽ മികച്ചപ്രകടനം കാഴ്ചവെച്ച ആറ് സുരക്ഷാജീവനക്കാരെ അബുദാബി പോലീസ് ആദരിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ഹംദാൻ സഈദ് അൽ മൻസൂരിയാണ് ഉദ്യോഗസ്ഥരെ ആദരിച്ചത്. തൊഴിൽരംഗത്ത് മികച്ചനേട്ടങ്ങൾ കൈവരിക്കുന്നവരെ അഭിനന്ദിക്കുന്നതിലൂടെ അവരെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അൽ മൻസൂരി പറഞ്ഞു.
ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. പ്രവർത്തനനിലവാരം ഉയർത്താനും മൊത്തത്തിലുള്ള സുരക്ഷാസംവിധാനം ശക്തമാക്കാനും ഇത്തരം അംഗീകാരങ്ങൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഫൈസൽ ഹസ്സൻ അൽ സഅബി, ഓക്‌സിലറി സെക്യൂരിറ്റി സർവീസസ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് കേണൽ അലി ജുമാ അൽ സഅബി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Published: 03 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented