ഇടുക്കി : ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി.
വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു സമീപം നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ ഉദ്ഘാടനംചെയ്തു. ഗാന്ധിപ്രതിമയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാർച്ചന നടത്തി.
അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.ആർ. പ്രദീപ്കുമാർ സന്ദേശം നൽകി.
പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളേജ് എൻ.എസ്.എസ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഐ.പി. കീർത്തന എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ്. വൊളന്റിയർമാർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
ഇടുക്കി സർക്കാർ എൻജിനിയറിങ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെയും ജീവനക്കാരുടെയും സഹകരണത്തോടെ കളക്ടറേറ്റ് പ്രവേശനകവാടത്തിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പരിസരവും ശുചീകരിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഗാന്ധിസൂക്തങ്ങൾ അടങ്ങിയ പുസ്തകവും വിതരണംചെയ്തു.
ഒക്ടോബർ ആറിന് മൂന്നാർ ഗവ. കോളേജിൽ ഗാന്ധിയൻ ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാർ, വിദ്യാർഥികൾക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. ഏഴിന് കളക്ടറേറ്റിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഗാന്ധി ക്വിസ് മത്സരം ഉൾപ്പെടെയുള്ള പരിപാടികളും നടക്കും.
ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ 9846856982, 9746387959, 9567090131 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Published: 03 Oct 2026, 01:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented