ദുബായ്: യു.എ.ഇയിലെ സംരംഭകർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും വൻ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ബിസ്മി ഹോൾസെയിൽ തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് ഷോപ്പിങ് കാംപെയ്‌നായ 'മെഗാ ഫെസ്റ്റ് സീസൺ 5' പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ 60 ദിവസത്തെ പ്രചാരണ പരിപാടി, 2030-ഓടെ 30,000 ബിസിനസുകളെ ശാക്തീകരിക്കുകയെന്ന കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ്.
2026 ഒക്ടോബർ ഒന്നുമുതൽ നവംബർ 29 വരെയാണ് മെഗാ ഫെസ്റ്റ് സീസൺ 5 നടക്കുന്നത്. ഈ കാലയളവിൽ ബിസ്മിയിൽനിന്ന് 300 ദിർഹമോ അതിനുമുകളിലോ തുകയ്ക്ക് ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും റാഫിൾ കൂപ്പണുകൾ ലഭിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിനോദ പരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന രണ്ട് തത്സമയ കൂറ്റൻ നറുക്കെടുപ്പുകളും നടക്കും. ഇതിൽ ആദ്യത്തെ നറുക്കെടുപ്പ് 2026 നവംബർ ഏഴിനും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ അഞ്ചിനും നടക്കും.
ആകർഷകമായ സമ്മാനങ്ങളുടെ വലിയ നിരയാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രണ്ട് ജെറ്റൂർ ടി2 ഐ-ഡിഎം (Jetour T2 i-DM) എസ്യുവികൾ, ഉൽപന്നങ്ങൾ പൂർണമായി നിറച്ച അഞ്ച് 20 അടി നീളമുള്ള കണ്ടെയ്‌നറുകൾ, സ്വർണനാണയങ്ങൾ, ഐഫോൺ 18 പ്രോ സ്മാർട്ട്ഫോണുകൾ, ഡൈസൺ കിറ്റുകൾ, ബിസ്മി ഷോപ്പിങ് വൗച്ചറുകൾ എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. വിന്നർമാർക്ക് നേരിട്ട് ഇൻവെന്ററിയായും വിൽപ്പനക്കായും ഉപയോഗിക്കാൻ തക്കവണ്ണമാണ് ഉൽപന്നങ്ങൾ നിറഞ്ഞ കണ്ടെയ്‌നറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 2024-ലെ സീസൺ 3-ൽ പൂർണ സജ്ജമായ മിനി മാർട്ട് സമ്മാനമായി നൽകിയതുപോലെ, ബിസിനസ് വളർച്ചക്ക് സഹായിക്കുന്ന സമ്മാനങ്ങൾ നൽകുന്ന രീതിയാണ് ഇത്തവണയും തുടരുന്നത്.

To advertise here,