അബുദാബി: എം.ഇ.എസ്. പൊന്നാനി കോളേജ് അലംനൈയുടെ അബുദാബി കൂട്ടായ്മയായ മേസ്‌പോ സംഘടിപ്പിച്ച 'മേസ്‌പോണം 2026' കേരള സോഷ്യൽ സെന്ററിൽ (കെ.എസ്.സി.) വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആക്ടിങ് പ്രസിഡന്റ് വി. പി. കെ. അബ്ദുള്ള ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് ടി. കെ., അബുദാബി മലയാളി സമാജം പ്രസിഡന്റ് എ. എം. അൻസാർ, കെ.എസ്.സി. സെക്രട്ടറി സജീഷ് നായർ, സമാജം ജനറൽ സെക്രട്ടറി റഫീഖ് ടി. പി., ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മേസ്‌പോ പ്രസിഡന്റ് സുനീർ എം., ജനറൽ സെക്രട്ടറി സൂരജ് പൊന്നാനി, ട്രഷറർ ബാബു അബ്ദുൽ ഹായ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊന്നാനി കോളേജ് ഗ്ലോബൽ അലംനൈ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ രാമനാഥൻ മുഖ്യാതിഥിയായി. റിട്ട. അധ്യാപിക സുബൈദ ടീച്ചർ, രാമകൃഷ്ണൻ, കെ. വി. മുഹമ്മദ് എന്നിവരും അതിഥികളായി പങ്കെടുത്തു.
28 കുടുംബങ്ങൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ചേർത്തൊരുക്കിയ ഓണസദ്യ ആഘോഷത്തിലെ പ്രധാന ആകർഷണമായി. മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ ഓണക്കളികളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. അഷറഫ് പന്താവൂർ, മിയാസ് പാലപ്പെട്ടി എന്നിവർ ഓണക്കളികൾക്ക് നേതൃത്വം നൽകി. അസ്‌നാത് മൻസൂർ അവതാരകയായി. ചടങ്ങിൽ സഫറുള്ള പാലപ്പെട്ടി രചിച്ച ''സിദ്ധി മാസ്റ്റർ ഒരു സമരജീവിതം'' എന്ന പുസ്തകം വി. പി. കെ. അബ്ദുള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രജോഷ് പൊന്നാനി ജനറൽ കൺവീനറായും ഷുക്കൂർ കഞ്ഞിരമുക്ക് ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു. നൗഷാദ്, യൂസഫ്, അബൂബക്കർ എ വി, ലത്തീഫ് കൊട്ടിലിൻകൽ,ഷക്കീബ് പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.
Published: 02 Oct 2026, 08:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented