വിളംബരദീപം ജ്വലിപ്പിക്കൽ ചടങ്ങ് നടന്നു
തൊടുപുഴ : മണക്കാട് പുതുക്കുളം ശ്രീനാഗരാജസ്വാമിക്ഷേത്രത്തിൽ ആറ്, ഏഴ് തീയതികളിലായി നടക്കുന്ന ആയില്യം- മകം ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബരദീപം ജ്വലിപ്പിക്കൽ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ക്ഷേത്രം മാനേജിങ് ട്രസ്റ്റി ശ്രീനാഥ് വിഷ്ണു, മഞ്ജരി വിഷ്ണു, വി.ആർ. പങ്കജാക്ഷൻ, മുൻ നഗരസഭാ ചെയർമാൻ ബാബു പരമേശ്വരൻ, കൗൺസിലർ പദ്‌മകുമാർ, ക്ഷേത്രം മാനേജർ ലതാ സാജൻ തുടങ്ങി നിരവധി ഭക്തർ ചടങ്ങിൽ പങ്കുചേർന്നു. ആയില്യം, മകം ഉത്സവ നാളിൽ നൂറും പാലും, അഷ്ടനാഗപൂജ, കളമെഴുത്തും പാട്ട്, തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷച്ചടങ്ങുകളും നടക്കും.
ചൊവ്വാഴ്ച ആയില്യം ദിനത്തിൽ രാവിലെ 4.15 അഭിഷേകങ്ങൾ (എള്ളെണ്ണ, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്), 5.00 മലർനിവേദ്യം, 5.30 നൂറും പാലും നേദിക്കൽ, 6.00 ഗണപതിഹോമം, 6.30 നൂറും പാലും വിതരണം, 8.00 പാൽപ്പായസ ഹോമം, 9.00 അഷ്ടനാഗപൂജ, 11.00 തളിച്ചുകൊട, ഉച്ചപ്പൂജ (ദർശനപ്രാധാന്യം), 12.00 നടയടപ്പ് തുടർന്ന് അന്നദാനം, വൈകീട്ട് 5.30 തെക്കേകാവിലേക്ക് താലപ്പൊലി പഞ്ചവാദ്യം, നാഗസ്വരം, എന്നിവയുടെ അകമ്പടിയോടുകൂടി എഴുന്നള്ളിപ്പ്, 6.00 തെക്കേകാവിൽ വിശേഷാൽ പൂജകൾ, 6.30 തിരിച്ചെഴുന്നള്ളിപ്പ്, 7.00 ദീപാരാധന, കളമെഴുത്തും പാട്ടും, തുടർന്ന് സർപ്പബലി എന്നീ ചടങ്ങുകളും.
ബുധനാഴ്ച മകം ദിവസം രാവിലെ 5.30 നൂറുംപാലും നേദിക്കൽ, 6.00 ഗണപതിഹോമം, 6.30 നൂറും പാലും വിതരണം, 7.00 ഉഷഃപൂജ, 10.11-ന് മകം ഇടി, ഉച്ചപ്പൂജ ചടങ്ങുകൾ, 12.00 നടയടപ്പ് എന്നീ ചടങ്ങുകളും നടക്കും.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിച്ചേരുന്ന ഭക്തർക്ക് അന്നദാനവും, ബുദ്ധിമുട്ട് കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിശാലമായ പാർക്കിങ് ഗ്രൗണ്ടും വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ക്ഷേത്രം ട്രസ്റ്റി ഒരുക്കിയിട്ടുണ്ട്. ഫോൺ: 9446012500, 9995705405
Published: 03 Oct 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented