കളക്ടറുടെ ഉത്തരവിൽ വ്യാപകപ്രതിഷേധം
കട്ടപ്പന : ദുരന്തനിവാരണ നിയമത്തിന്റെ മറവിൽ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്ന വിവാദ ഉത്തരവുകൾക്ക് യു.ഡി.എഫ്. സർക്കാരിനും ജില്ലയിലെ എം.എൽ.എ.മാർക്കും എം.പി.ക്കും ഉത്തരവാദിത്വമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ. കളക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണ അതോറിറ്റിയിൽ ജനപ്രതിനിധികളും ഉൾപ്പെടും. ഈ ജനപ്രതിനിധികൾ അറിയാതെ എങ്ങനെയാണ് കളക്ടർ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വംനൽകുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. പൈനാവ് എൻജിനിയറിങ് കോളേജ് പടിക്കൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. സിവിൽ സ്റ്റേഷൻ പടിക്കൽ പോലീസ് മാർച്ച് തടഞ്ഞു.
പിന്നീട് നടന്ന പ്രതിഷേധ ധർണയിൽ ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡൻറ് വി.സി. വർഗീസ് അധ്യക്ഷതവഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. കുമാർ, രതീഷ് വരകുമല, സി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Published: 03 Oct 2026, 01:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented