ഷാർജ : ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ (ഗുബൈബ) ഒൻപത് അധ്യാപകരെ ആദരിച്ചു.

To advertise here,

സ്കൂളിൽ കാൽനൂറ്റാണ്ടിനപ്പുറം സേവനമനുഷ്ഠിച്ച അധ്യാപകരെയാണ് സ്കൂളിലെ ഹോപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്.

നൂറുന്നീസ സാക്കിർ, ലൗലി ഷമ്മി, മെഹറുന്നീസ, രജിത മോഹൻദാസ്, ജയശ്രീ രാജമ്മ, ജെസ്സിയ അസ്ലം, ബീന ഉദയഭാനു, ദീപ്തി ധർമപാലൻ, ഫാത്തിമ അർഷാദ് എന്നിവർ ആദരം ഏറ്റുവാങ്ങി.

പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഹെഡ്മിസ്‌ട്രസ് താജുന്നീസ ബഷീർ എന്നിവർ അധ്യാപകരെ പൊന്നാട അണിയിച്ചു. ഹോപ്പ് ക്ലബ്ബിന്റെ പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു. ഹോപ്പ് ക്ലബ് കോഡിനേറ്റർ സന്ധ്യാ മനോജ് കുമാർ ചടങ്ങിന് നേതൃത്വംനൽകി. ഇവാന എൽസ വിനോജ് സ്വാഗതവും ഡാഫിന ജോൺ നന്ദിയും പറഞ്ഞു.