ഫുജൈറ : ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയും യു.എ.ഇ. യിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും തമ്മിൽ കൂടിക്കാഴ്ച നടത്തി. ശൈഖ് അൽ ശർഖിയുടെ അമീരി കോർട്ടിലെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

To advertise here,

യു.എ.ഇ.യും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ദൃഢമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. കൂടാതെ പൊതുതാത്പര്യമുള്ള ഒട്ടേറെ വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകളും പങ്കിട്ടു. വിവിധ മേഖലകളിൽ ഫുജൈറ സാക്ഷ്യം വഹിച്ച വികസനത്തെ പ്രശംസിക്കുകയും ഊഷ്മളമായ സ്വീകരണത്തിന് ദീപക് മിത്തൽ നന്ദിയറിയിക്കുകയും ചെയ്തു. ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് മേധാവി ഡോ. അഹമ്മദ് ഹംദാൻ അൽ സെയൂദിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.