റാസൽഖൈമ: മഴ ഏറ്റവും ശക്തമായ റാസൽഖൈമയിൽ പോലീസ് 50 പട്രോളിങ് സംഘത്തെ പ്രത്യേകമായി വിന്യസിച്ചു. പ്രതികൂലകാലാവസ്ഥ വരുംദിവസങ്ങളിലും തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണിത്. സാമൂഹികമാധ്യമങ്ങളിലൂടെയും എസ്എംഎസ് വഴിയും സുരക്ഷാമുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. താമസക്കാർ ജാഗ്രത തുടരണം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം. വേഗം കുറയ്ക്കണം. താഴ്‌വരകളിലും വെള്ളപ്പൊക്കസാധ്യതയുള്ള പ്രദേശങ്ങളിലും പോകരുത് -അധികൃതർ ആവശ്യപ്പെട്ടു.

To advertise here,

എല്ലാ പ്രധാനറോഡുകളിലും പട്രോളിങ് സംഘവും രക്ഷാസംഘവും സജീവമാണ്. പോലീസ് സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സെൻട്രൽ ഓപ്പറേഷൻ റൂം 901 എന്ന ഹോട്ട്‌ലൈൻ വഴി പൊതു അന്വേഷണങ്ങൾ കൈകാര്യംചെയ്യുകയും ആവശ്യമുള്ളവർക്ക് പിന്തുണനൽകുകയും ചെയ്യുന്നുണ്ട്. ഉയർന്ന പരിശീലനംലഭിച്ച റെസ്‌ക്യൂസംഘങ്ങളാണ് പൊതുസുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത്. ഇതുവരെ വലിയ ഗതാഗത അപകടങ്ങളൊന്നും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല.