അബുദാബി: മികച്ച ഗ്രന്ഥശാല പ്രവർത്തകർക്ക് കേരളത്തിലെ സാംസ്‌കാരിക കൂട്ടായ്മയായ അക്ഷരജാലകം നൽകിവരുന്ന പി.എൻ പണിക്കർ അവാർഡ് സാഹിത്യപ്രവർത്തകനായ ജാഫർ കുറ്റിക്കോടിന് അബുദാബിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. സാംസ്‌കാരിക പ്രവർത്തകരായ വി.പി.കെ. അബ്ദുല്ല, സഫറുള്ള പാലപ്പെട്ടി, അഷ്‌റഫ് പൊന്നാനി എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

To advertise here,

പ്രവാസലോകത്തെ മലയാളികൾക്കിടയിൽ വായനശീലം വളർത്തുന്നതിൽ ജാഫർ കുറ്റിക്കോട് വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ഹിദായത്തുള്ള പറപ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാഷിം ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഡോ. ഹസീന ബീഗം, അസ്മത്ത് ജഹാൻ, സഈദ നടേമ്മൽ, ഷെറീന ഫൈസൽ, സലീം പാണക്കാട്, അഡ്വ. മുഹമ്മദ് റഫീക്ക്, അസ്‌കർ മണ്ണാർക്കാട്, അബ്ദുസ്സലാം അഹ്‌മദ് നീർക്കുന്നം, കരീം കള്ളാർ തുടങ്ങിയവർ ആശംസ പറഞ്ഞു.