ദുബായ്: പ്രമുഖ ബജറ്റ് എയർ ലൈൻ ആയ വിസ്സ് എയർ, യുഎഇയിൽ സേവനം പുനരാരംഭിക്കുന്നു. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഉടൻ സേവനം തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും ജോർദ്ദാനിലെ അമനിൽ നിന്നുമുള്ള സർവ്വീസുകളും പുനരാരംഭിക്കാൻ വിസ്സ് എയർ തീരുമാനിച്ചിട്ടുണ്ട്.

To advertise here,

ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാന സർവ്വീസുകളിൽ ഒന്നാണ് വിസ്സ് എയർ. കഴിഞ്ഞ സെപ്തംബറിൽ യുഎഇ-യിൽ നിന്നുമുള്ള സർവ്വീസ് അവസാനിപ്പിച്ച്, കൃത്യം ഒരു വർഷം തികയുമ്പോഴാണ് വിഎസ്സ് എയർ വീണ്ടും എത്തുന്നത്. അബുദാബിയിൽ നിന്നും ദുബായിൽ നിന്നും ഉടൻ സർവ്വീസുകൾ ആരംഭിക്കുമെന്ന് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ വഴി വിസ്സ് എയർ അറിയിച്ചു. ഇതിനൊപ്പം, സൗദി അറേബ്യയിലെ ജിദ്ദ, ജോർദ്ദാൻ തലസ്ഥാനമായ അമൻ എന്നിവിടങ്ങളിൽ നിന്നുമുള്ള സർവ്വീസുകളും പുനരാരംഭിക്കും.

കമ്പനിയുടെ വെബ്സൈറ്റിൽ ബുക്കിംഗിന് ഒക്ടബോർ 25 മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് കാണുന്നത്. ഇത് സത്യമാണെങ്കിൽ അടത്തുമാസം അവസാനത്തോടെ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും വിസ്സ് എയറിൽ പറക്കാൻ കഴിയും. 12 റൂട്ടുകളിലായി ആഴ്ചയിൽ 49 സർവ്വീസുകൾ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.. അബുദാബി ആസ്ഥാനമായിട്ടായിരുന്നു വിസ്സ് എയർ നേരത്തെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31-ന് ഓഫീസ് അടക്കുകയും സെപ്തംബർ 1 മുതലുള്ള സർവ്വീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. 300 ദിർഹത്തിൽ താഴെവരെ ടിക്കറ്റ് ലഭിക്കുന്ന അത്രയും ചെലവുകുറഞ്ഞ സർവ്വീസ് ആണ് വിസ്സ് എയർ, യാത്രകാർക്ക് നൽകിയിരുന്നത്.