അബുദാബി: മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ് (മെയ്‌സ്), കോതമംഗലത്തിന്റെ യു.എ.ഇ പൂർവവിദ്യാർഥി കൂട്ടായ്മയായ മെയ്‌സ് അലംനൈ യു.എ.ഇയുടെ 32-ാമത് വാർഷിക സംഗമം സൻസ്‌കൃതി ഒക്ടോബർ 4 ഞായറാഴ്ച അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കും.
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്നായി അറുന്നൂറോളം പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന സംഗമത്തിൽ, അലംനൈ അംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.
പഴയ സൗഹൃദങ്ങൾ പുതുക്കുന്നതിനൊപ്പം വിവിധ തലമുറകളിലെ മെയ്‌സ് പൂർവവിദ്യാർത്ഥികളെ ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മ കൂടിയായിരിക്കും വാർഷിക സംഗമം.
ഗായകരായ ജാസിം, നീലിമ, ഡിജെ ബിലാൽ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ലൈവ് കൺസേർട്ട് പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. വാർഷിക സംഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ബാലമുരളി ജയപ്രകാശ്, ട്രഷറർ ഫസൽ, ഇവന്റ് കൺവീനർ വിനീഷ് എന്നിവർ സംയുക്തമായി അറിയിച്ചു.
Published: 02 Oct 2026, 06:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented