
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യംചെയ്തു. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു. സ്പെയിനിലേക്കുള്ള വിദേശയാത്ര, സ്പോൺസറെ തിരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ എസ്.ഐ.ടി. ആരാഞ്ഞത്.
കേസിലെ മുഖ്യ പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞദിവസം എസ്.ഐ.ടി. പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയുടെ മൊഴിയെടുത്തത്.
ആന്റോ അഗസ്റ്റിന് കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാൻ നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്തെന്ന് എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. മെസ്സി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആന്റോയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയെന്നും അതിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്. ഇതെല്ലാം എസ്.ഐ.ടി. ചോദിച്ചറിഞ്ഞെന്നാണ് വിവരം.
Published: 02 Oct 2026, 07:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented