ദുബായ്: ഫ്‌ലൈ ദുബായ് വിമാനത്തിനുള്ളിൽ ഉണ്ടായ ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെട്ട് സഹപൈലറ്റിന്റെ പശ്ചാത്തലത്തെക്കുറിച്ചും പ്രേരണകളെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ തൽക്കാലം കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് ഫ്‌ലൈ ദുബായ് വ്യക്തമാക്കി.

To advertise here,

ഔദ്യോഗിക അന്വേഷണം പൂർണ്ണമാകുന്നതുവരെ മുൻപ് പുറത്തുവിട്ട വിവരങ്ങൾക്കപ്പുറം പുതിയ പ്രസ്താവനകൾ നടത്തില്ലെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി.

സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നുണ്ടെന്നും എന്നാൽ കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ സുരക്ഷാ ഏജൻസികളും അന്വേഷണ സംഘങ്ങളും നടത്തുന്ന ഔദ്യോഗിക അന്വേഷണവുമായി കമ്പനി പൂർണ്ണമായി സഹകരിക്കുകയാണെന്നും വക്താവ് വ്യക്തമാക്കി.

സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തുന്നതുവരെ ആധികാരികമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.