കൊൽക്കത്ത: ഇന്ത്യക്കെതിരായ അന്താരാഷ്്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീൽ രണ്ട് ഗോളിന് മുന്നിൽ. എസ്റ്റാവോ വില്ലിയനും പെഡ്രോയുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.

To advertise here,

ബ്രസീലിന്റെ നിരന്തരമായ മുന്നേറ്റങ്ങൾക്കൊടുവിൽ 28-ാം മിനിറ്റിൽ എസ്റ്റാവോ ലക്ഷ്യം കാണുകയായിരുന്നു. ബോക്‌സിനുള്ളിൽ നിന്നുള്ള ഒരു വലങ്കാലൻ ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു.

42-ാം മിനിറ്റിലാണ് പെഡ്രോയുടെ ഗോൾ വന്നത്. ഇന്ത്യൻ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്‌സിനുള്ളിലേക്ക് കയറിയ പെഡ്രോ അനായാസം ലക്ഷ്യം കണ്ടു. ഗുർപ്രീത് സിങ് സന്ധു തടയാൻ ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി. ഏഴാം മിനിറ്റിൽ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ ഒരു ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടുത്തിടുകയും ചെയ്തു.

ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ ആദ്യ ഇലവനിലുണ്ട്. സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ബിജോയ് വർഗീസും.