
ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ സന്ദർശിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താൻ മച്ചാർ കാട്ടിയ അസാമാന്യ ധൈര്യത്തേയും ജനങ്ങളുടെ ജീവൻ രക്ഷിച്ച ഉത്തരവാദിത്തബോധത്തേയും ശൈഖ് ഹംദാൻ പ്രശംസിച്ചു. വിമാനത്തിലേത് ഭീകരാക്രമണമാണെന്ന് യു.എ.ഇ. സ്ഥിരീകരിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ് ശൈഖ് ഹംദാൻ, ആശുപത്രിയിലെത്തി മച്ചാറിനെ കണ്ടത്.
അക്രമിയെ ധീരമായി കീഴ്‌പ്പെടുത്തുകയും വിമാനത്തിലെ യാത്രക്കാരെയും രാജ്യത്തെതന്നെയും രക്ഷിക്കുകയും ചെയ്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് യു.എ.ഇയുടെ അഭിനന്ദനം തുടരുകയാണ്.
ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മച്ചാറിനെ കണ്ടത്. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുംകൂടിയാണ് ശൈഖ് ഹംദാൻ. രാജ്യത്തെ ഭരണകർത്താക്കളെല്ലാം താങ്കളുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം, സ്മിത്ത് മച്ചാറിനെ അറിയിച്ചു.
‘താങ്കൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നതിൽ സന്തോഷമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കൾ. സമാധാനത്തിനും മനുഷ്യരെ ചേർത്തു നിർത്തലിനുമാണ് യു.എ.ഇ. നിലകൊള്ളുന്നത്. രാജ്യത്തിന്റെ മൂല്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്ന സ്മിത്ത് മച്ചാറിന്റെ ധീരതയേയും ഉത്തരവാദിത്ത ബോധത്തേയും അഭിനന്ദിക്കുന്നുവെന്നും ശൈഖ് ഹംദാൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
വിമാനത്തിലെ ആക്രമണത്തിന് ശേഷം സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്മിത്ത് മച്ചാറിനെ കഴിഞ്ഞ ദിവസമാണ് ദുബായിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
Content Highlights: Dubai Crown Prince Sheikh Hamdan visited injured Indian pilot Smith Machar in the hospital., Machar was praised for his exceptional bravery in subduing an attacker on a Flydubai flight., UAE leadership commended his responsibility and heroism in saving passenger lives., Indian Prime Minister Narendra Modi also previously congratulated Machar over the phone.
Published: 03 Oct 2026, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented