
കായംകുളം: തന്റെ നിയമസഭാ മണ്ഡലമായ കായംകുളത്തെ പരിപാടികളിൽ പോലീസ് സുരക്ഷയും എസ്കോർട്ടും പൈലറ്റ് വാഹനങ്ങളും ഒഴിവാക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദ്ദേശം നൽകി. മണ്ഡലത്തിൽ നടക്കുന്ന പരിപാടികൾക്ക് പ്രത്യേക പോലീസ് സുരക്ഷ ആവശ്യമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന കായംകുളം ഡിവൈഎസ്പിയോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രി ലിജുവിനെതിരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഒരു ദിവസം മൂന്ന് തവണവരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് മന്ത്രി എം. ലിജുവിന്റെ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിരുന്നു.
മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനാൽ നിലവിൽ സുരക്ഷ ഒഴിവാക്കിയേക്കാമെങ്കിലും, ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥർ മന്ത്രിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും പോലീസിന്റെ സുരക്ഷ തുടരുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം.
Content Highlights: Excise Minister M. Liju requested no police escort or pilot vehicles in Kayamkulam., The decision comes despite recent black flag protests by BJP activists., DGP-level officials will discuss the final security arrangement with the minister.
Published: 03 Oct 2026, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented