റിയാദ്: 1448 ഹിജ്റ വർഷത്തെ ഹജ്ജിനായി വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കുള്ള 'സമഗ്ര പാക്കേജ്' സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. തീർഥാടകരുടെ സൗദിയിലെത്തുന്നത് മുതൽ മടങ്ങുന്നതുവരെയുള്ള പ്രധാന സേവനങ്ങൾ ഏകോപിപ്പിക്കുന്നതാണ് പുതിയ പാക്കേജ്. ഒറ്റ അപേക്ഷയിലൂടെ മുഴുവൻ നടപടികളും ഇലക്ട്രോണിക് ആയി പൂർത്തിയാക്കാനാകും.'ഇലക്ട്രോണിക് പാത്ത്' പ്ലാറ്റ്ഫോം വഴിയാണ് പാക്കേജിനുള്ള കരാർ നടപടികൾ പൂർത്തിയാക്കേണ്ടത്. ഹജ്ജ് കാര്യ ഓഫീസുകൾ, വിദേശ ഹജ്ജ് ഏജൻസികൾ, വിവിധ സേവനദാതാക്കൾ എന്നിവർക്കിടയിലെ കരാർ നടപടികൾ കൂടുതൽ ലളിതവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം.
പാക്കേജിൽ നാല് പ്രധാന സേവനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ സ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലും മദീനയിലുമുള്ള ആതിഥേയ സൗകര്യങ്ങൾ, ഗതാഗതം, താമസം എന്നിവയാണ് പ്രധാന സേവനങ്ങൾ. ഇതിന് പുറമെ തീർഥാടകരുടെ താൽപര്യങ്ങൾക്കനുസരിച്ച് വിവിധ അധിക സേവനങ്ങളും ഉൾപ്പെടുത്താൻ അവസരമുണ്ട്.വ്യത്യസ്ത ഹജ്ജ് സംഘങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികൾ തയ്യാറാക്കാനും ഇതിലൂടെ ഹജ്ജ് കാര്യ ഓഫീസുകൾക്കും വിദേശ ഏജൻസികൾക്കും സാധിക്കും. വ്യക്തമായതും സൗകര്യപ്രദവുമായ കരാർ സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
1448 ഹിജ്റ വർഷത്തെ ഹജ്ജിനായുള്ള നേരത്തെയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സമഗ്ര പാക്കേജ് അവതരിപ്പിച്ചതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സൗദി വിഷൻ 2030-ന്റെയും ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള നടപടികളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Comprehensive Hajj 1448 package announced for international pilgrims by Saudi Ministry., Electronic contracts and applications managed through the 'E-Path' platform., Includes services for holy sites, hospitality in Makkah and Madinah, transport, and accommodation., Aims to enhance pilgrim experience in line with Saudi Vision 2030.
Published: 28 Sept 2026, 11:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented