ജിദ്ദ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഇശൽ കലാവേദിജിദ്ദയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് ഇശൽ നൈറ്റ് 2026-ൽ വൈവിധ്യമാർന്ന മത്സരങ്ങളും സംഗീത-നൃത്ത പരിപാടികളുമായി അരങ്ങേറി. പ്രവാസി മലയാളി സമൂഹത്തിലെ സംഗീത-കലാ ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറിയ പരിപാടിയിൽ പ്രമുഖ ഗായകരും നർത്തകരും അണിനിരന്നു.

To advertise here,

ബോളിവുഡ് ഗായകൻ ബസ്സാം, ഷബീർ കൊട്ടപ്പുറം, ഫർസാന യാസിർ, റാഫി ആലുവ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്‌റഫ്, മൻസൂർ നിലമ്പൂർ, നസീർ പരിയാപുരം, ഷറീന റഷീദ്, നാസർ മോങ്ങം, ആയിഷ നാസർ, അഫ്ര സബിൻ റാഫി, ഇലിയാന, റിൻഷ റഫീഖ്, ഷിഹാബ് ഒഴുകൂർ, സിനി സാഗർ, ദിയാന ഫാത്തിമ, മുസ്തഫ കണ്ണമംഗലം, ഹബീബ്, ഹസ്സൻ ആനക്കയം വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു.

സ്ത്രീകൾക്കായി ഒരുക്കിയ മെഹന്ദി മത്സരങ്ങളിൽ ആയിഷ റിഫ ഒന്നാം സമ്മാനവും ഷഹ്ല ഉമ്മർകുട്ടി രണ്ടാം സമ്മാനവും ഫൗസുൽ നഈമ മൂന്നാം സമ്മാനവും നേടി. രണ്ടു വിഭാഗങ്ങളായി തിരിച്ച കളറിംഗ് മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹയ ഒന്നാം സമ്മാനത്തിനും നുഹയ്യ നജീബ് രണ്ടാം സമ്മാനത്തിനും മുഹമ്മദ് ഹൈസൻ മൂന്നാം സമ്മാനത്തിനും അർഹരായി. നിസ, ഹന ഷംസുദ്ദീൻ, ഹിബ ഷംസുദ്ദീൻ എന്നിവർ സീനിയർ വിഭാഗത്തിൽ നിന്നും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സംഗീതപരിപാടികൾക്കൊപ്പം കുട്ടികളുടെ വൈവിധ്യമാർന്ന നൃത്താവിഷ്‌കാരങ്ങളും വേദിയിലെത്തി. ഫൈസ ഗഫൂർ ഒരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും ശ്രദ്ധേയമായി. ഫസീല നൗഷാദ് സംവിധാനം ചെയ്ത അറബിക് ഡാൻസും അൽ അനൂദ് ഫാത്തിമ അവതരിപ്പിച്ച സോളോ ഡാൻസും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. ഇശലിന്റെ കുട്ടികൾ സംഘനൃത്തങ്ങളിൽ പങ്കാളികളായി.

പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ, സെക്രട്ടറി ഷാജഹാൻ ഗുഡല്ലൂർ, ചെയർമാൻ ഷിഹാബ് പുളിക്കൽ, രക്ഷാധികാരി ജലാൽ തേഞ്ഞിപ്പലം പരിപാടിക്ക് നേതൃത്വം നൽകി. ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി വിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര, എൻകംഫർട്ട് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ്, ഹസ്സൻ കൊണ്ടോട്ടി ആശംസകൾ അർപ്പിച്ചു. സബീനാ റാഫി, ഷബീന ജാഫർ, ബേബി ഷക്കീല മൻസൂർ,സാബിറ റഫീഖ്,സാഹിറ ജലാൽ, ഷമീന ടി പി, സാബിറ സാഗർ മത്സരങ്ങൾ നിയന്ത്രിച്ചു. നൗഷാദ്, സാഗർ റസാഖ്, ഷംസുദ്ദീൻ, റഫീഖ് കടേരി, അഷ്‌റഫ്, ഷബീർ,ഗഫൂർ വയനാട്, റഷീദ് പരിപാടിയുടെ ഏകോപനത്തിലും നടത്തിപ്പിലും സജീവമായി പ്രവർത്തിച്ചു. ബോളിവുഡ് ഗായകനായ ബസ്സാമിനെ പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ജിദ്ദയിലെ പ്രമുഖ മുട്ടിപ്പാട്ട് ബാൻഡ് ഗ്രീൻസ് ജിദ്ദ അവതരിപ്പിച്ച മുട്ടിപ്പാട്ട് പരിപാടിയുടെ മാറ്റുകൂട്ടി. സലാഹു വാളക്കുട അവതാരകനായി.