ജിദ്ദ: കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകൾ വഴിയുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെയും യാത്രക്കാരുടെ നീക്കം ക്രമീകരിക്കുന്നതിന്റെയും ഭാഗമായി വിമാനക്കമ്പനികളെ ടെർമിനൽ 4-ലേക്ക് മാറ്റുന്ന നടപടികൾക്ക് തുടക്കമായി.പുതിയ സീസണിലേക്കുള്ള പ്രഖ്യാപിച്ച സമയക്രമം അനുസരിച്ചാണ് വിമാനക്കമ്പനികളുടെ ടെർമിനൽ മാറ്റം ആരംഭിച്ചതെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.ഇതിന്റെ ഭാഗമായി പാകിസ്താന്റെ ഫ്‌ലൈ ജിന്ന തിങ്കളാഴ്ച മുതൽ ഹജ്ജ് ടെർമിനലിന് പകരം ടെർമിനൽ 4-ലേക്ക് മാറി. നെസ്മ എയർലൈൻസും നോർത്ത് ടെർമിനലിൽ നിന്ന് ടെർമിനൽ 4-ലേക്ക് പ്രവർത്തനം മാറ്റി.
ആകാശ എയർ ചൊവ്വാഴ്ച മുതൽ ഹജ്ജ് ടെർമിനലിന് പകരം ടെർമിനൽ 4-ൽ നിന്നാകും സർവീസ് നടത്തുക.ഒക്ടോബർ ഒന്നുമുതൽ ഇറാൻ എയറും പെഗാസസ് എയർലൈൻസും നോർത്ത് ടെർമിനലിൽ നിന്ന് ടെർമിനൽ 4-ലേക്ക് മാറും.ഒക്ടോബർ 3 മുതൽ അസർബൈജാൻ എയർലൈൻസും ടുണിസെയറും നോർത്ത് ടെർമിനലിന് പകരം ടെർമിനൽ 4-ൽ നിന്നായിരിക്കും പ്രവർത്തിക്കുക.
അന്താരാഷ്ട്ര ടെർമിനലുകളിലൂടെയുള്ള യാത്രക്കാരുടെ നീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള വിമാനത്താവളത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായാണ് വിമാനക്കമ്പനികളുടെ പ്രവർത്തന ടെർമിനലുകളിൽ ഈ മാറ്റം നടപ്പാക്കുന്നത്.
Content Highlights: Jeddah King Abdulaziz International Airport started shifting airlines to Terminal 4., Fly Jinnah and Nesma Airlines are among the first to relocate operations., Akasa Air, Iran Air, Pegasus, Azerbaijan Airlines, and Tunisair scheduled for transition., The move aims to enhance passenger experience and operational efficiency.
Published: 28 Sept 2026, 11:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented