ഒരു പുനരധിവാസ ഫ്ലാറ്റ് നിർമ്മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ പാവപ്പെട്ട നിവാസികളെ അധിക്ഷേപിക്കുകയാണോ ഒരു മുൻ ജനപ്രതിനിധി? പി & ടി കോളനിവാസികളുടെ ദുരിതപൂർണ്ണമായ ജീവിതം പുറംലോകമറിഞ്ഞതോടെ, ഐ.ഐ.ടി മദ്രാസ് നടത്തിയ ശാസ്ത്രീയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ തങ്ങളുടെ കാലത്തെ അഴിമതിയും വീഴ്ചകളും പുറത്തുവരുമെന്ന പരിഭ്രാന്തിയിൽ, "ഇവർ ഒതളങ്ങ മറയുന്നത് പോലെ രാഷ്ട്രീയം മാറിയവരാണ്" എന്നും, ഏത് മാനദണ്ഡത്തിലാണ് മുഖ്യമന്ത്രി ബിൽഡിംഗ് പൊളിക്കാൻ ഉത്തരവിട്ടതെന്നും ചോദിച്ച് മുൻ എം.എൽ.എ കെ.ജെ. മാക്സി രംഗത്തെത്തിയത് വൻ ജനരോഷത്തിന് വഴിവെച്ചിരിക്കുകയാണ്. മഴ പെയ്താൽ വീടിനുള്ളിൽ കുട ചൂടി കഞ്ഞി വെക്കേണ്ടിവരുന്നതും ബാത്ത്റൂമിലെ മാലിന്യവും ചോരയും ഒഴുകിയെത്തുന്ന റൂമുകളിൽ ജീവിക്കേണ്ടി വരുന്നതും അനുഭവിക്കാത്തവർക്ക് ഇതെല്ലാം രാഷ്ട്രീയമായി തോന്നാം; എന്നാൽ അന്തസ്സായി അധ്വാനിച്ചു ജീവിക്കുന്ന തങ്ങൾക്ക് കെ.ജെ.മാക്സിയുടെ പരസ്യമായ മാപ്പുപറച്ചിൽ കൂടിയേ തീരൂ എന്ന് ഇവിടുത്തെ നിവാസികൾ അടിവരയിടുന്നു.

To advertise here,