മദീന: മദീനയിലെ പ്രവാചക പള്ളിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെമാത്രം ഏകദേശം 5.5 ദശലക്ഷം വിശ്വാസികള്‍ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. വിശ്വാസികളുടെ സന്ദര്‍ശനത്തോത് വര്‍ധിച്ചതോടെ പള്ളിയിലെ ശുചീകരണ ജോലികളും തിരക്കു നിയന്ത്രിക്കുന്ന ജോലിക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
സാധാരണയായുള്ള തീര്‍ഥാടന സീസണായ നിലവിലെ സ്‌കൂള്‍ അവധിക്കാലത്ത് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളെ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇസ്ലാമിലെ രണ്ടാമത്തെ പുണ്യസ്ഥലമായ മദീനയിലെ പ്രവാചക മസ്ജിദിന്റെ ചുമതലയുള്ള സൗദി അധികാരികള്‍. അണുനശീകരണം, ശുചീകരണം, പള്ളിയില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് വരുന്നതുമായ ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, ശാരീരിക വൈകല്യമുള്ളവര്‍ക്കും പ്രായമായ സന്ദര്‍ശകര്‍ക്കും സഹായം എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വര്‍ധിപ്പിച്ചതായി ഇരു ഹറം പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റി അറിയിച്ചു.
പ്രവാകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന റൗദ ശരീഫ് സന്ദര്‍ശിക്കുന്നവരില്‍ പ്രായമായ ആരാധകര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ ഇടങ്ങളും, നടപ്പാതകളും ലഭ്യമാക്കിയിട്ടുണ്ട്.
സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിനായി തറകള്‍ സുഗന്ധം പൂശിയതും പരവതാനികള്‍ അണുവിമുക്തമാക്കിയതുമാണെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ പുണ്യ തീര്‍ഥജലമായ സംസം വെള്ളം നിറച്ച കാനുകള്‍, ആരാധകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുംവിധം മസ്ജിദിലുടനീളം തയ്യാറാക്കിയിട്ടുമുണ്ട്.
ഇസ്ലാമിലെ ഒന്നാമത്തെ പുണ്യസ്ഥലമായ മക്കയിലെ വിശുദ്ധ ഹറമില്‍ ഉംറ കര്‍മ്മത്തിനുശേഷം പ്രവാചക പള്ളിയില്‍ പ്രാര്‍ഥനക്കും ഇസ്ലാമിക ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും നിരവധി തീര്‍ഥാടകര്‍ മദീനയിലേക്ക് ഒഴുകുന്നുണ്ട്.
Content Highlights: Mobilisation as worshippers flock to Prophet’s Mosque in Medina during school break
Published: 14 Jan 2024, 11:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented