ജിദ്ദ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആർ.എസ്.സി. ജിദ്ദ സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ കോർണിഷിൽ വാക്കത്തോണും ദിനാചരണവും നടന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മോർണിംഗ് വാക്കിൽ നിരവധി പ്രവർത്തകർ അണിനിരന്നു.

To advertise here,

"നമ്മുടെ തനിമയിലാണ് നമ്മുടെ അഭിമാനം" എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. അതിവേഗത്തിലുള്ള ആധുനിക വികസനങ്ങൾക്കൊപ്പം തന്നെ തങ്ങളുടെ തനിമയും പാരമ്പര്യവും കൈവിടാതെ മുന്നേറുന്ന സൗദി അറേബ്യയുടെ പ്രത്യേകത ചടങ്ങിൽ എടുത്തുപറഞ്ഞു.

ആഗോളതലത്തിൽത്തന്നെ നിർണായക സ്വാധീനമുള്ള സൗദി, വരുംകാലങ്ങളിലും സുപ്രധാനമായ പദ്ധതികളോടെ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്കൊപ്പം ചേർന്നുനിൽക്കാൻ സാധിക്കുന്നതിൽ പ്രവാസസമൂഹം അതീവ ആഹ്ലാദത്തിലാണെന്നും, പ്രവാസികൾക്ക് എന്നും മികച്ച പിന്തുണയും സുരക്ഷിത അന്തരീക്ഷവുമാണ് ഈ രാജ്യം നൽകിവരുന്നതെന്നും, ഇന്ത്യക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ കഴിഞ്ഞകാല മുന്നേറ്റങ്ങളിലും വിജയങ്ങളിലും സൗദി നൽകിയ കരുണയും പിന്തുണയും അതി മഹത്വരമാണെന്നും സംഗമം ഓർമിപ്പിച്ചു.

കോർണിഷിൽ നടന്ന വാക്കത്തോണിനും അനുബന്ധ പരിപാടികൾക്കും ഖലീൽ കൊളപ്പുറം, മൻസൂർ ചുണ്ടമ്പറ്റ, റഫീക്ക് കൂട്ടായി, റിയാസ് കൊല്ലം, ഖാജ സഖാഫി, സിദ്ധീഖ് മുസ്ലിയാർ, ആഷിഖ് മാട്ടിൽ എന്നിവർ നേതൃത്വം നൽകി.