മക്ക: കോഴിക്കോട് നിന്നും പുറപ്പെട്ട് മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് മക്കയില്‍ കെഎംസിസി സ്വീകരണം നല്‍കി. ജിദ്ദ വിമാനത്താവളത്തില്‍നിന്നും രാവിലെ ഏഴര മണിയോടെയാണ് മലയാളി ഹാജിമാര്‍ അസീസിയയിലെ താമസസ്ഥലത്തെത്തിയത്.

To advertise here,

മക്ക കെഎംസിസി ഹജ്ജ് സെല്‍ പ്രവര്‍ത്തകര്‍ ഹാജിമാര്‍ക്ക് മുസല്ല, ചായ, പലഹാരങ്ങള്‍, കാരക്ക എന്നിവ നല്‍കിയാണ് സ്വീകരിച്ചത്. വനിതാ കെഎംസിസി വണ്ടിയര്‍മാര്‍ ഹജ്ജുമ്മമാരെ സഹായിക്കാനായുണ്ടായിരുന്നു. സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ, സൗദി കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, മക്ക കെഎംസിസി ഹജ്ജ് സെല്‍ ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, മക്ക കെഎംസിസി ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞ്ഞക്കുളം, ട്രഷറര്‍ നാസര്‍ കിന്‍സാറ, മുസ്തഫ മലയില്‍, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഷാഹിദ് പരേടത്ത്, ഇസ്സുദ്ധീന്‍ അലുക്കല്‍, സിദ്ധീഖ് കൂട്ടിലങ്ങാടി, എം സി നാസര്‍, വനിതാ വണ്ടിയര്‍മാരായ സുലൈഖ നാസര്‍, സറീന ആസിഫ്, ഉമൈബാ ബാനു, ആയിഷ അഫ്‌സല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.