റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ റിയാദിൽ മരിച്ച തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാറിന്റെ (61) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. റിയാദിൽനിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ, മൃതദേഹം റോഡ് മാർഗം ജിദ്ദയിലെത്തിച്ചാണ് ബഹ്റൈൻവഴി നാട്ടിലേക്ക് അയക്കുന്നത്.

To advertise here,

റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സുനിൽ കുമാർ മരിച്ചത്. ഭാര്യ സിന്ധു. ഡോ. ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ എന്നിവർ മക്കളാണ്.

റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. റസാഖ് വയൽകരയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളായ ജയൻ കൊടുങ്ങല്ലൂർ, നബീൽ അബ്ദുൽ ഖാദർ, കുഞ്ഞിമോൻ എന്നിവരും നിയമനടപടികൾ പൂർത്തിയാക്കുന്നതിൽ സഹായിച്ചു.