മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരെ സേവിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന ഹജ്ജ് സുരക്ഷാ സേനകളുടെയും സഹായ സൈനിക വിഭാഗങ്ങളുടെയും സന്നദ്ധത പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസാമി വിലയിരുത്തി. ഈ വർഷത്തെ ഹജ്ജിനോടനുബന്ധിച്ച് വിശുദ്ധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനാ പര്യടനത്തിനിടെയായിരുന്നു സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം അദ്ദേഹം നേരിട്ട് വിലയിരുത്തിയത്.
തീർഥാടകരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ സുരക്ഷാ-സംഘടനാ പദ്ധതികൾ പൂർണ്ണ സജ്ജമാണെന്ന് അൽ-ബസ്സാമി വ്യക്തമാക്കി. തീർഥാടകർക്ക് അനായാസമായും മനസ്സമാധാനത്തോടെയും ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് സുരക്ഷാ സേനകളും സൈനിക യൂണിറ്റുകളും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാണെന്നും, വിശുദ്ധ സ്ഥലങ്ങളിലെ സേവന പ്രവർത്തനങ്ങൾ ഉയർന്ന നിലവാരത്തിൽ നടപ്പാക്കാൻ എല്ലാ വിഭാഗങ്ങളും സജ്ജമാണെന്നും പരിശോധനയിൽ വിലയിരുത്തപ്പെട്ടു.

To advertise here,