ജിദ്ദ: ജിദ്ദ അനാകിഷ് കെ.എം.സി.സി. സംഘടിപ്പിച്ച അനാകിഷ് ഫെസ്റ്റ് 24 എന്ന പേരില്‍ കലാ- കായിക മേള സംഘടിപ്പിച്ചു. ഫലസ്ത്തില്‍ റിജന്റ് വില്ലയില്‍ സംഘടിപ്പിച്ച പരിപാടി സ്ത്രീകളും കുട്ടികളടക്കം വിപുലമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ചിത്രരചനമത്സരങ്ങള്‍, കളറിങ്ങ്, ഒപ്പന, ഡാന്‍സ്, മൈലാഞ്ചി ഇടല്‍, ലൈവ് സാലഡ് മേക്കിങ്ങ്, മ്യൂസിക്കല്‍ ചെയര്‍, ഷൂട്ട് ഔട്ട് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.
കണ്ണൂര്‍ ഗ്രിന്‍സിന്റെ മുട്ടിപ്പാട്ട് പരിപാടിക്ക് കൊഴുപ്പേകി. ഡോ. ബഷീര്‍ അടാട്ടില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. അനാകിഷ് കെ.എം.സി.സി. പ്രസിഡന്റ് ബഷീര്‍ കീഴില്ലത്തിന്റെ അധ്യക്ഷതയില്‍ ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷര്‍ വി.പി. അബ്ദുറഹ്‌മാന്‍ വെള്ളിമാട്കുന്ന്, സഹഭാരവാഹികളായ ഹസ്സന്‍ ബത്തേരി, ലത്തീഫ് കളാന്തിരി, ജലാല്‍ തേഞ്ഞിപ്പലം, സക്കീര്‍ മണ്ണാര്‍ക്കാട്, ലത്തീഫ് വെള്ളമുണ്ട, ഷൗക്കത്ത് നാറക്കോടന്‍, മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ഇസ്മയില്‍ മുണ്ടംപറമ്പ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, പാലക്കാട് ജില്ലാ ഭാരവാഹി ശുഹൈബ്, ഇ.സി. അഷ്‌റഫ്, അഷ്‌റഫ് മുല്ലപ്പള്ളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, വനിതാ വിങ് ജനറല്‍ സെക്രട്ടറി ശമീല മൂസ, ആമിന മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഒ.പി. അബ്ദുല്‍ സലാം, ഷാജി കൊടുവള്ളി, ശബീറലി സിറ്റി, സാലിഹ് പൊയിലിതൊടി, കോയാക്ക, നിസാര്‍ മടവൂര്‍, ഷൗകത്ത് ഒറ്റപ്പാലം, എം.കെ. നൗഷാദ്, അന്‍വര്‍ വെട്ടുപ്പാറ, മൂസ്സ പട്ടത്ത്, സാബിര്‍ പാണക്കാട്, മുസ്തഫ മാസ്റ്റര്‍, എം.എം. മുജീബ്, ജംഷി ബാവ, അഹമ്മദ് കുറ്റൂര്‍, ഖാലിദ് പാളയാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ബഷീര്‍ കുറ്റിക്കടവ്, മജീദ് കൊടുവള്ളി, ഫാരിസ് കോങ്ങാട്, ബഷീര്‍ ആഞ്ഞിലങ്ങാടി, ശരീഫ് തെന്നല, യാസര്‍ അറഫത്ത് മാസ്റ്റര്‍, സമീര്‍ ചെമ്മം കടവ്, മിര്‍ഷാദ്, അന്‍വര്‍ അബ്ദുള്ള, ശഹസാദ് ബീരാന്‍, നിബു അഷ്‌റഫ്, ഖാലിസ് ബഷീര്‍, നസീര്‍, മുംതാസ് ടീച്ചര്‍, നസീഹ ടീച്ചര്‍, ഹാജറ ബഷീര്‍, പ്രൊഫസര്‍ സഹീദ ഫത്താഹ്, സാബിറ മജീദ്, ഹസീന അഷ്‌റഫ്, നസീറ ടീച്ചര്‍, ഷഹനാസ് ഹസ്സന്‍, ഫര്‍ഹാനത്ത് ഖാലിസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് ശരീഫ് തെന്നല ഖിറാഅത്ത് നടത്തി. റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും, അബ്ദുല്‍ ഫത്താഹ് താനൂര്‍ നന്ദിയും പറഞ്ഞു.
Content Highlights: Anaakish KMCC`s Anaakish Fest 24 in Jeddah was a huge success
Published: 22 Dec 2024, 12:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented