
ജിദ്ദ: ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസിയുടെ അഭിമാന പദ്ധതിയായ 'കരുതലിന്റെ സാന്ത്വനസ്പർശം' കുടുംബ സുരക്ഷാ പദ്ധതി ലോഞ്ചിങ്ങും കോഡിനേറ്റേഴ്‌സ് മീറ്റും ശറഫിയ്യ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വേൾഡ് കെഎംസിസി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പദ്ധതിയുടെ അംഗത്വ വിതരണ പ്രഖ്യാപനം നിർവഹിച്ചു. 26 വർഷമായി പ്രവാസികൾക്ക് വലിയ ആശ്വാസമായി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് അഞ്ചുലക്ഷം വരെ സഹായം. മരണാനന്തര കർമ്മങ്ങൾക്കായി അടിയന്തര ധനസഹായം, കുടുംബ സുരക്ഷാ പദ്ധതിയിൽ നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് 25000 രൂപ വരെ നൽകുന്ന ഫൈനൽ എക്‌സിറ്റ് ആനുകൂല്യം, ചികിത്സ സഹായം, അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ നൽകുന്നത് അടക്കമുള്ള സഹായങ്ങൾ എന്നിവ തുടരുമെന്ന് യോഗത്തിൽ ഭാരവാഹികൾ വ്യക്തമാക്കി. പ്രവാസം നിർത്തി നാട്ടിൽ പോവുകയും അംഗത്വം നഷ്ടപ്പെടുകയും ചെയ്തവർക്ക് വീണ്ടും പദ്ധതിയിൽ അംഗങ്ങളാകാൻ അവസരം നൽകുമെന്ന് സുരക്ഷാ സ്‌കീം ചെയർമാൻ അഷ്‌റഫ് മുല്ലപ്പള്ളി അറിയിച്ചു.
ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ. മുഹമ്മദ്, ട്രഷറർ ഇല്യാസ് കല്ലിങ്കൽ, നാഷണൽ കെഎംസിസി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയിൽ കോർഡിനേറ്റർമാർ സംശയ നിവാരണം നടത്തി. കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നടത്തി. അബു കട്ടുപാറ നന്ദിയും പറഞ്ഞു.
Content Highlights: Jeddah Malappuram KMCC launches `Karuthalinte Santhwanasparsham` family security scheme, offering financial aid for death, medical needs, and final exit benefits
Published: 16 Feb 2026, 10:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented