ജിദ്ദ: പരിശുദ്ധ ഉംറ നിർവ്വഹിക്കാൻ എത്തിയ മലേഷ്യ കെഎംസിസി ഉപാദ്ധ്യക്ഷൻ ഇ ടി മുഹമ്മദ് ഹാജി തലപ്പാറക്ക് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി, ജിദ്ദ മുന്നിയൂർ പഞ്ചായത്ത് കെഎംസിസി സംയുക്തമായി സ്വീകരണം നൽകി.
ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ജൈസൽ കുന്നേക്കാടൻ അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ ജലാൽ തേഞ്ഞിപ്പലം ഉൽഘാടനം ചെയ്തു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ഇടി മുഹമ്മദ് ഹാജിക്ക് ഉപഹാരം കൈമാറി. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി. പി മുസ്ഥഫ ഷാൾ അണിയിച്ചു.
വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസൂബക്കറിന് ജലാൽ തേഞ്ഞിപ്പലം ഉപഹാരം നൽകി. ഗഫൂർ അൽ ഹാസ്‌മി, കോയമോൻ കുന്നുമ്മൽ, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ജംഷീർ മൂന്നിയൂർ, സാജിദ് മൂന്നിയൂർ, ഫൈസൽ മണക്കടവൻ, ശംസു വെമ്പാല, കരിം കൊടക്കാട്, കോയ സാഹിബ് മൂന്നിയൂർ, അൻവർ ചെമ്പൻ, മൻസൂർ തേഞ്ഞിപ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഷമീം അലി കൊടക്കാട് സ്വാഗതവും ഇ ടി മുഹമ്മദ് സ്വീകരണത്തിന് നന്ദിയും പറഞ്ഞു.
Content Highlights: Malaysia KMCC Vice President ET Muhammed Haji Talappara was accorded a joint reception in Jeddah by the Vallikkunnu Constituency and Moonniyur Panchayat KMCC committees during his Umrah pilgrimage.
Published: 24 Jul 2026, 01:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented