ജിദ്ദ: ജിദ്ദയിലെ അനാകിഷിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.പി ബഷീറിന്റെ ഭാര്യ പടന്നയിൽപറമ്പ് ജസ്ന(35) ജിദ്ദയിൽ മരണപ്പെട്ടു. അസുഖബാധിതയായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആശുപത്രി മോർച്ചറിയിലുള്ള മൃതദ്ദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കൾ ഹസ്സ ബഷീർ, യസ്സാൻ ബഷീർ. സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.

To advertise here,