'പുതു യുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്' ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൂട്ടായ്മകളുടെ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയർപ്പിന്റെ കൂടി ഫലമായി നിലനിൽക്കുന്നതാണെന്ന യാഥാർഥ്യം രാഷ്ട്രീയ-ഭരണ നേതൃത്വം തിരിച്ചറിയണമെന്നും യാത്രാ പ്രശ്നം, പുനരധിവാസം പോലുള്ള അവരുടെ ജീവൽ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.
പ്രവാസികളുടെ നിക്ഷേപം സ്വരൂപിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനും കേരള വികസനത്തിനും മുതൽക്കൂട്ടാകുന്ന വിധത്തിൽ കൃത്യമായ പദ്ധതികളുടെ അടി സ്ഥാനത്തിൽ വിന്യസിക്കാനുമുള്ള സൗകര്യം ഒരുക്കുക തുടങ്ങി ഒട്ടേറേ നിർദ്ദേശങ്ങൾ ജനകീയ പ്രവാസി അവകാശ രേഖയിലേക്ക് ചർച്ച സദസ് സമർപ്പിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൗഷാദ് വി എൻ, ശ്രീ റിജിൻ പള്ളിയത്ത് (കുവാഖ്), ജംഷീർ ജബ്ബാർ (വേക്), റിയാസ് പാപ്പിനിശ്ശേരി (ഹിദായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി), ജാസിർ (പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ), റിഷാൽ, ഷഹബാസ് തങ്ങൾ (വളപട്ടണം കൂട്ടായ്മ), അൻവർ അലി, നഹീഫ് പറമ്പിൽ, റഷാദ് പള്ളിക്കണ്ടി (ഏഴര കൂട്ടായ്മ), മഹറൂഫ് ടി സി, റംഷിബിൽ (തറവാട് എടക്കാട്), കബീർ, ഷൌക്കത്ത് (മാട്ടൂൽ കൂട്ടം), ബാസിത്, റഹീം (മാഹി അസോസിയേഷൻ), മുനാസ് (ഉളിയിൽ കലഗ്രാമം), നിബ്രാസ് കാഞ്ഞിരോട്, മഷൂദ് മാളിയെക്കാൽ കക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ പ്രസിഡന്റ് നിസാർ കെ.വി. അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ആസാദ് സ്വാഗതവും ട്രഷറർ അഫ്സൽ കെ.എം നന്ദിയും പറഞ്ഞു.
Content Highlights: Discussion on the 'New Age Kerala' migrant rights charter., Advocacy for migrant rehabilitation and travel issue solutions., Proposed strategies for migrant investment in Kerala's development., Collaboration between various migrant collectives and community groups.
Published: 31 Jul 2026, 09:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented