പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സർക്കാരിനു കീഴിലെ നോർക്കാ റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 18ന് നിലവിലെ എൻറോൾമെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കണം. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഗുണം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് എൻറോൾമെന്റ് കാലാവധി നീട്ടാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും അടുത്ത പുതുക്കൽ സമയത്തും പുതിയ അംഗങ്ങളെ ചേർക്കാനും പ്രീമിയം/സ്ലാബിൽ മാറ്റം വരുത്താനും അവസരം നൽകണമെന്നും പ്രവാസി വെൽഫെയർ ഖത്തർ ആവശ്യപ്പെട്ടു.
Content Highlights: Pravasi Welfare State Committee demanded an extension for the Norka Care Plus insurance enrollment., Current enrollment deadline is set for September 18., Financial crisis and job losses in the Gulf region hinder many expats from registering on time., Demands include revisions in premium slabs and opportunities for new members during renewals.
Published: 14 Sept 2026, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented