സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സർക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും അൽഖോറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമിൽ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു. സീഷോർ ഗ്രൂപ്പിന്റെ സഹകരണത്തോടെ അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ സംഘടിപ്പിച്ച ക്യാമ്പ് വഴി നൂറുകണക്കിനാളുകൾ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

To advertise here,

പ്രവാസി വെൽഫെയർ നോർക്ക വിങ് കൺവീനർ ഷംസു വായേരി പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. അൽഖോർ യൂണിറ്റ് പ്രസിഡണ്ട് ഹാരിസ് എകരത്ത്, ജനറൽ സെക്രട്ടറി മുബീൻ അമീൻ തുടങ്ങിയവർ സംസാരിച്ചു.