പയ്യന്നൂർ: പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുമ്പോൾ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ. മംഗളൂരു-കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22-നും കന്യാകുമാരി-മംഗളൂരു (16650) സെപ്റ്റംബർ 23-നും പരമ്പരാഗത ഐ.സി.എഫ്. കോച്ചുകൾ ഒഴിവാക്കും. എൽ.എച്ച്.ബി. കോച്ചിൽ (ഒരു എസ്.എൽ.ആർ.ഡി. ഉൾപ്പെടെ) 16 ജനറൽ കോച്ചുകൾ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

To advertise here,

പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യം നൽകിയ കുറിപ്പ് പ്രകാരം ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ചും ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും രണ്ട് എ.സി. ചെയർകാറും ഉണ്ടാകുമെന്നാണ് അറിയിച്ചത്. ഇതിനുശേഷം ഇറക്കിയ കുറിപ്പിലാണ് ജനറൽ കോച്ചുകൾ ഒൻപതല്ല, 16 എണ്ണം ഉണ്ടെന്ന് അറിയിച്ചത്. ഇത്‌ പ്രകാരം രണ്ട് എ.സി. ചെയർകാർ, മൂന്ന് സെക്കൻഡ് സിറ്റിങ് കോച്ച്‌, റിസർവേഷൻ ഇല്ലാത്ത 15 ജനറൽ കോച്ച്‌, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് ഉൾപ്പെടെ 21 കോച്ച്‌ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു.

നിലവിൽ സെക്കൻഡ് സിറ്റിങ് (മൂന്ന് കോച്ച്-315 സീറ്റ്), ജനറൽ സിറ്റിങ് (16 കോച്ച്-1680 സീറ്റ്), ചെയർകാർ (രണ്ട്-146 സീറ്റ്), എസ്.ആർ.ഡി., എസ്.എൽ.ആർ. ഉൾപ്പെടെ ആകെ 23 കോച്ചാണുള്ളത്. നീളമേറിയ എൽ.എച്ച്.ബി. കോച്ചിൽ കുറച്ച് സീറ്റുകൾ കൂടുതലായി ഉണ്ടാകും.