സ്വാതന്ത്ര്യം നിഷേധിക്കുന്ന വ്യവസ്ഥിതികളോട് പൊരുതിക്കൊണ്ടേയിരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവുമെന്ന് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ലാകമ്മിറ്റികള്‍ക്ക് കീഴില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹദ്, ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

To advertise here,

കോഴിക്കോട് ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സദസ്സ് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സൈനുദ്ദീന്‍ ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, മഖ്ബൂല്‍ അഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, അംജദ് കൊടുവള്ളി, അസ്ലം വടകര, തസ്‌നീം വാണിമേല്‍, നൗഷാദ് കൊടുവള്ളി, നൗഷാദ് പാലേരി, ആദില്‍ ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സില്‍ യാസര്‍ അറഫാത്ത് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി ദേശഭക്തി ഗാനം, മധുര വിതരണം, പ്രതിജ്ഞ, പതാക ഉയര്‍ത്തല്‍ തുടങ്ങിയവ നടന്നു.