പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ പ്രസിഡന്റായി നിസാർ കെ.വിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ആസാദിനെയും തിരഞ്ഞെടുത്തു. മൻസൂർ ഇ.കെ, അഹ്‌സന കാരിയാടൻ, റഷാദ് പി കെ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റുമാർ. അഫ്‌സൽ കെ.എമിനെ ട്രഷററായും റദിയ അബ്ദുൽ റസാഖ്, ആയിഷ ഷെറിൻ, ഫായിസ് ടി, അബ്ദുൽ റസാഖ്, മാജിദ മഹ്‌മൂദ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സഫ്ദർ അഷ്റഫ്, നുഫൈസ എം.ആർ എന്നിവർ വിവിധ വകുപ്പുകളുടെ കൺവീനർമാരാവും.

To advertise here,

കെ.എൽ ഹാഷിം, ത്വയ്യിബ അർഷാദ്, ഉസാമ ഹാഷിം, ഹസ്‌ന ഹമീദ്, റംസി റഫീഖ്, നദ അഷ്റഫ്, അനീസ് അബ്ദുൽ അസീസ്, ഷാനവാസ് ഖാലിദ്, കെ ഹാരിസ്, ഷഫാഹ് ബാച്ചി, മുഹമ്മദ് അബ്ദുറഹ്‌മാൻ, റയീസ് അബ്ദുല്ല എന്നിവരെ ജില്ലാകമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.

ജില്ലാ ജനറൽ കൗൺസിലിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സ്ഥാനമൊഴിയുന്ന ഭാരവാഹികളായ മൻസൂർ ഇ.കെ, ഫായിസ് ടി, ജില്ലാ പ്രസിഡന്റ് നിസാർ കെ.വി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നജ്ല നജീബ്, സെക്രട്ടറി ഷുഐബ് അബ്ദുറഹ്‌മാൻ എന്നിവർ സംബന്ധിച്ചു.