പുണെ : ശ്രീനാരായണഗുരുസമിതി പുണെയുടെ 34-ാമത് വാർഷിക പൊതുയോഗം ദേഹൂറോഡ് സായ് നഗറിലുള്ള മഹാകവി കുമാരനാശാൻ സ്മാരകഹാളിൽ സമിതി പ്രസിഡന്റ് കെ.സി. ശുചീന്ദ്രന്റെ അധ്യക്ഷതയിൽ നടന്നു.

To advertise here,

ജനറൽ സെക്രട്ടറി സി.പി. രാജു വാർഷിക റിപ്പോർട്ടും ഖജാൻജി അൻസാരി ഗോപിനാഥ് വരവ്-​െചലവ് കണക്കുകളും അവതരിപ്പിച്ചു.സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ വിദ്യാലയത്തിന്റെ നടത്തിപ്പ് ചുമതലകൾ എസ്.എൻ.ജി.എസ്. എജുക്കേഷൻ ആൻഡ് സ്കിൽ ഡിവലപ്മെന്റ് ഫൗണ്ടേഷന് നൽകുന്നതിന് യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് കെ.പി. കുമാർ, എക്സിക്യുട്ടീവ് സെക്രട്ടറി റെജിമോൻ ചന്ദ്രൻ, ജോയിൻറ് സെക്രട്ടറി ജയപ്രകാശ് എം.ജി., എക്സിക്യുട്ടീവ് അംഗങ്ങൾ വിശ്വംഭരൻ പി., വിഷ്ണു ബാലകൃഷ്ണൻ, വനിതാവിഭാഗം വൈസ് ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.