പുണെ : ഭാരതയാത്രയുടെ ഭാഗമായി പുണെയിൽ എത്തിയ മാതാ അമൃതാനന്ദമയി 14,15 തീയതികളിൽ ഭക്തർക്ക് ഇവിടെ ദർശനം നൽകും. പുണെയിലെ നിഗ്ഡി, യമുനാനഗറിലുള്ള മാതാ അമൃതാനന്ദമയി മഠത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവിധ ആത്മീയ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ടുദിവസങ്ങളിലും രാവിലെ 10.30 മുതൽ പ്രഭാഷണം, ഭജനം, ധ്യാനം, ദർശനം തുടങ്ങിയ പരിപാടികൾ നടക്കും.
14-ന് രാവിലെ ഏഴിന് രാഹുപൂജയും 15-ന് രാവിലെ ഏഴിന് ശനിപൂജയും ഉണ്ടാകും.
ദർശനത്തിനുള്ള ടോക്കൺ വിതരണം
ദർശനത്തിനെത്തുന്ന ഭക്തർക്കായി പ്രത്യേക ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലും രാവിലെ 6.30 മുതൽ എത്തിച്ചേരുന്ന ഭക്തർക്ക് ടൈം കാർഡുകൾ വിതരണംചെയ്യും.
ഭജന, ധ്യാന പരിപാടികൾക്കുശേഷം ടൈം കാർഡുകൾക്ക് പകരം ദർശന ടോക്കണുകൾ നൽകും.
മഠത്തിൽ പ്രദർശിപ്പിക്കുന്ന ടോക്കൺ നമ്പറുകളുടെ ക്രമത്തിലായിരിക്കും ദർശനം അനുവദിക്കുക. നേരത്തെ എത്തിച്ചേരുന്നവർക്ക് ടൈം കാർഡ് വിതരണത്തിൽ മുൻഗണന ലഭിക്കും.
പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രവേശനം സൗജന്യമാണ്. മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: 76669 55727
സ്വാഗതം ചെയ്ത് നവിമുംബൈ മേയർ
മുംബൈ : മാതാ അമൃതാനന്ദമയിയുടെ നവിമുംബൈ സന്ദർശനത്തിന് സ്വാഗതമരുളി മേയർ സുജാത സുരജ് പാട്ടിൽ. ഭാരതത്തിലെ ഏറ്റവും ശുചിത്വ പുർണമായ നഗരം എന്ന ബഹുമതി ലഭിച്ച ആഹ്ലാദം പങ്കിട്ട മേയർ, ശുചിത്വത്തിലേക്കുള്ള നവിമുബൈയുടെ മുന്നേറ്റത്തിൽ അമ്മയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്റെയും സംഭാവനകളെ നന്ദിയോടെ സ്മരിച്ചു.
ബ്രഹ്മസ്ഥാന മഹോത്സവത്തിനായി നവംബർ 18,19, മുംബൈയിലെത്തുന്ന മാതാ അമൃതാനന്ദമയിക്ക് നവിമുംബൈ നഗരസഭയുടെ പുതിയ പദ്ധതികൾ സമർപ്പിക്കുമെന്ന് അവർ അറിയിച്ചു.
നവിമുംബൈ കോർപ്പറേഷന്റെ പ്രവർത്തനങ്ങളിൽ മാതാ അമൃതാനന്ദമയീ മഠത്തിന്റെ പൂർണ പിന്തുണ ഉണ്ടാകണമെന്നും മേയർ അഭ്യർഥിച്ചു.
Published: 14 Nov 2026, 12:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented