അനുഗ്രഹ ദർശനവും പ്രഭാഷണ പരിപാടികളും നടക്കും

To advertise here,

പുണെ : ഭാരത യാത്രയുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദർശനത്തിന് മാതാ അമൃതാനന്ദമയി നവംബർ 14-ന് പുണെയിൽ എത്തും.

പുണെയിൽ നിഗ്ഡിയിലെ യമുനാ നഗറിലുള്ള മാതാ അമൃതാനന്ദമയീമഠത്തിൽ നവംബർ 14, 15 തീയതികളിൽ അമ്മയുടെ അനുഗ്രഹ ദർശനവും പ്രഭാഷണ പരിപാടികളും നടക്കും.

അമ്മയുടെ പുണെയിലെ സന്ദർശനത്തോടനുബന്ധിച്ച് ഇവിടത്തെ ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ വിശേഷ ഉദയാസ്തമന പൂജയും മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം,

സുദർശന ഹോമം എന്നിവയും ഉണ്ടാകും.

ഇതോടൊപ്പംതന്നെ അമ്മയുടെ സാന്നിധ്യത്തിൽ രണ്ട് ദിവസങ്ങളിലും ധ്യാനപരിശീലനം, ഭക്തിസുധ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.

കഴിഞ്ഞ മാസം അവസാനത്തോടെ വയനാട്ടിൽനിന്ന് ആരംഭിച്ച ഭാരത യാത്രയുടെ ഭാഗമായിട്ടാണ് അമ്മ പുണെയിൽ എത്തുന്നത്.