മുംബൈ : ഈ വർഷം എട്ടുമാസത്തിനിടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത് 2,119.69 കോടിരൂപയുടെ സൈബർ ത്തട്ടിപ്പുകൾ. 587.40 കോടി മാത്രമേ തട്ടിപ്പുകാരിൽനിന്ന് തിരിച്ചെടുക്കാൻ സൈബർ വിഭാഗത്തിന് കഴിഞ്ഞുള്ളൂ. തട്ടിയെടുത്ത പണം സങ്കീർണമായ സാമ്പത്തിക ശൃംഖലകളിലൂടെ കടത്തിക്കൊണ്ടുപോകുന്നത് തടയുന്നതിൽ സൈബർ പോലീസിന് വേണ്ടത്ര വിജയിക്കാനായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തട്ടിയെടുത്ത പണം മാറ്റിയെടുക്കാൻ കുറ്റവാളികളെ സഹായിക്കുന്നത് മ്യൂൾ അക്കൗണ്ടുകളാണ്. മഹാരാഷ്ട്ര സൈബർ പോലീസിന്റെ കണക്കുകൾ പ്രകാരം, ജനുവരി ഒന്നിനും ഓഗസ്റ്റ് 31-നും ഇടയിൽ സംസ്ഥാനത്ത് സൈബർത്തട്ടിപ്പുകൾ സംബന്ധിച്ച് 2,08,767 പരാതികൾ ലഭിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുതുക ഒരു ദിവസം ശരാശരി 8.72 കോടി വരും.
മഹാരാഷ്ട്രയിലുടനീളമുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തിയെ അടിവരയിടുന്നതാണ് ഏറ്റവും പുതിയ ഈ കണക്കുകൾ. ഡിജിറ്റൽ പെയ്‌മന്റ് സംവിധാനങ്ങൾ, ഓൺലൈൻ നിക്ഷേപ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ ഇരകളെ ലക്ഷ്യംെവക്കുന്നത് തുടരുന്നു. ഇരകളെ വഞ്ചിച്ചശേഷം കുറ്റവാളികൾ പണം നീക്കുന്ന വേഗതയാണ് ഏറ്റവും ഗുരുതരമായ ആശങ്കകളിലൊന്നെന്ന് സൈബർ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഒരു ഇര തട്ടിപ്പുകണ്ടെത്തി അധികാരികളെ ബന്ധപ്പെടുമ്പോഴേക്കും, മോഷ്ടിച്ച പണം സംസ്ഥാനങ്ങളിലുടനീളം മാറ്റാൻ കുറ്റവാളികളെ സഹായിക്കുന്നത് മ്യൂൾ അക്കൗണ്ടുകളാണ്. വഞ്ചനാപരമായ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളാണിവ. മ്യൂൾ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാൻ വ്യക്തികൾക്ക് ചിലപ്പോൾ 500 മുതൽ 1,000 രൂപവരെ കമ്മീഷൻ നൽകുന്നതായും അന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ നെറ്റ്്‌വർക്കുകൾ മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ത്ധാർഖണ്ഡ്, ഹരിയാണ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ സജീവമാണ്.
Published: 12 Nov 2026, 11:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented