കാസർകോട് : ‘അരാജകത്വത്തെ ചെറുക്കുക, ജനാധിപത്യം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി. ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന കാംപെയിന്റെ ഭാഗമായി ജില്ലയിൽ ജനാധിപത്യ സംരക്ഷണ പദയാത്ര സംഘടിപ്പിച്ചു. പദയാത്ര കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നയിച്ചു. വ്യാഴാഴ്ച വൈകിട്ട് ചന്ദ്രഗിരി ജങ്ഷനിൽ നിന്നാരംഭിച്ച പദയാത്ര കറന്തക്കാട് സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എം.പി. നാഗരാജ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷയായി. ദേശീയ സെക്രട്ടറി എം. വെങ്കിടേശൻ, ബി.ബി. ഗോപകുമാർ എം.എൽ.എ., സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂർ മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, വി. ബാലകൃഷ്ണ ഷെട്ടി, സുരേഷ് കുമാർ ഷെട്ടി, രവീശ തന്ത്രി കുണ്ടാർ, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത, പ്രമീള സി. നായിക്, എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പ് -എം. നാഗരാജ
വോട്ടർപട്ടിക ശുദ്ധീകരിക്കുന്ന എസ്.ഐ.ആർ. നടപടിക്കെതിരായ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എം. നാഗരാജ ആരോപിച്ചു.
കോൺഗ്രസ് ജയിക്കുന്നിടങ്ങളിൽ എസ്.ഐ.ആർ. ശരിയാണെന്നും പരാജയപ്പെടുന്നിടങ്ങളിൽ അത് തെറ്റാണെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. കേരളം, ഹിമാചൽപ്രദേശ്, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ എസ്.ഐ.ആറിനെ അംഗീകരിക്കുന്ന കോൺഗ്രസ് മറ്റ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആറിനെ എതിർക്കുകയാണ്. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടിയാണിതെന്നും 1951 മുതൽ രാജ്യത്ത് ഇത്തരം നടപടികൾ നടന്നുവരുന്നുണ്ട്.
ഓരോ വീട്ടിലെയും വോട്ടർമാരുടെ വിവരങ്ങൾ പരിശോധിച്ച് പട്ടിക കുറ്റമറ്റതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കർണാടകത്തിൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരു കോടി വോട്ടർമാരെ ഒഴിവാക്കിയിട്ടും കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചില്ല, പകരം നടപടിയെ പ്രശംസിക്കുകയായിരുന്നു. എസ്.ഐ.ആറിനെതിരെ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. വോട്ടർപട്ടിക ശുദ്ധീകരണത്തെ ജനാധിപത്യവിരുദ്ധമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. കോൺഗ്രസിന്റെ ഈ കുതന്ത്ര നയത്തിനെതിരെയാണ് ബി.ജെ.പി.യുടെ പോരാട്ടം -അദ്ദേഹം പറഞ്ഞു.
Published: 13 Nov 2026, 04:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented