മുംബൈ : നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവ-പൻവേൽ സെക്ഷനിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി സർവീസുകളെ ബാധിക്കും. പൻവേൽ-കലംബൊലി കോച്ചിങ് കോംപ്ലക്സ് പദ്ധതിക്കായാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഈ മാസം 29 വരെ നിയന്ത്രണം തുടരും. കർജത്ത-ദിവ-വസായ്- റോഹ-പൻവേൽ സെക്ഷനിലൂടെ കടന്നുപോകുന്ന സർവീസുകളെയാണ് ഇത് ബാധിക്കുക. റായ്ഗഢ് ജില്ലയിലെ ആപ്ത, ജിറ്റെ, സോമ്താനെ, പോയാൻജെ (മഹപ്പേ) എന്നീ സ്റ്റേഷനുകളിൽ സർവീസുകൾ നിയന്ത്രിക്കുമെന്ന് റെയിൽവേ അറിയിച്ചു.
മഡ്ഗാവ്-മുംബൈ സി.എസ്.എം.ടി. കൊങ്കൺ കന്യഎക്സ്പ്രസ് സോമ്താനെയിൽനിന്ന് വൈകി പുറപ്പെടും.
തിങ്കളാഴ്ചത്തെ തിരുവനന്തപുരം-എൽ.ടി.ടി. സൂപ്പർഫാസ്റ്റ് എക്സ്പ്രസും ചൊവ്വ, ബുധൻ ദിവസങ്ങളിലെ എറണാകുളം-പുണെ എക്സ്പ്രസും ആപ്തയിൽനിന്ന് വൈകിയാകും പുറപ്പെടുക. ബുധനാഴ്ചത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസും ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസും ആപ്തയിൽ പിടിച്ചിടുമെന്നും അധികൃതർ അറിയിച്ചു.
24, 27, 28, 29 തീയതികളിൽ എൽ.ടി.ടി.-മഡ്ഗാവ് എക്സ്പ്രസ് വൈകി പുറപ്പെടും.
26-ന് എൽ.ടി.ടി.-കർമാലി സൂപ്പർഫാസ്റ്റ് എക്സ്പ്രസും പുറപ്പെടുന്നത് വൈകും. നവംബർ 24, 25 തീയതികളിൽ സോലാപുർ-എൽ.ടി.ടി. എക്സ്പ്രസ് കർജത്ത്, കല്യാൺ, താനെ വഴി തിരിച്ചുവിടുകയും കല്യാണിൽ നിർത്തുകയും ചെയ്യും.
Published: 22 Nov 2026, 11:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented