ഭോപാൽ : ഭോപാൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ എന്ന 'ഉമ' ആദ്യമായി ഏർപ്പെടുത്തിയ അഗ്നിമിത്ര ഭാഷാപുരസ്കാര സമർപ്പണം നടന്നു.
കഴിഞ്ഞ അമ്പത് വർഷമായി മലയാളഭാഷയ്ക്കും സാഹിത്യത്തിനും മികവുറ്റ മാർഗദർശനം നൽകി പ്രവർത്തിക്കുന്ന വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ. ഹരികുമാറിന് അസോസിയേഷന്റെ വാർഷിക ഉത്സവമായ കേരള ഫെസ്റ്റിന്റെ സമാപനയോഗത്തിൽ വെച്ച് ഭോപാൽ പ്രതിപക്ഷ നേതാവ് ഉമാങ് സിംഘാർ ആണ് പുരസ്കാര സമർപ്പണം നിർവഹിച്ചത്.
അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അവാർഡിനു പരിഗണിച്ച അഞ്ച് പ്രമുഖ സാഹിത്യകാരന്മാരുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് ഉമ പ്രസിഡൻറ് ഒ.ഡി.ജോസഫ്, സെക്രട്ടറി കെ.പി. ദാസ്, ലയം ചീഫ് എഡിറ്റർ ജി. തുളസീധരൻ, മുംബൈ ജാലകം ചീഫ് എഡിറ്റർ സുരേന്ദ്രബാബു, പത്രപ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവരടങ്ങിയ ജൂറി ഏകകണ്ഠമായി ഹരികുമാറിനെ തിരഞ്ഞെടുത്തത്.
ഹരികുമാറിനെ പോലെ അനേകം വിഷയങ്ങളെ കേന്ദ്രീകരിച്ച് വിവിധ സാഹിത്യരൂപങ്ങളിൽ നിരന്തരമായി ഒരേസമയം എഴുതുന്ന മറ്റൊരാൾ ഇന്നു മലയാളസാഹിത്യത്തിലില്ലെന്നു ജൂറി വിലയിരുത്തി.
'മുൻപേ' എന്ന വിമർശനം, 'അനുധാവനം', 'അക്ഷരജാലകം' തുടങ്ങിയ പംക്തികൾ വായനക്കാരെ ആശയപരമായും ചിന്താപരമായും മുന്നോട്ടു നയിക്കുന്നതായും ജൂറി പറഞ്ഞു.
Published: 20 Nov 2026, 11:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented