മൊഗ്രാൽപുത്തൂർ : ദേശീയപാതയോരത്ത് നാട്ടുകാർ സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ദേശീയപാതാ അധികൃതർ പൊളിച്ചതിൽ പ്രതിഷേധിച്ച നാട്ടുകാർ പിന്നീട് എം.എൽ.എയുടെ സാന്നിധ്യത്തിൽ പുനഃസ്ഥാപിച്ചു. മൊഗ്രാൽപുത്തൂരിൽ സി.പി.സി.ആർ.ഐ. അതിഥിമന്ദിരത്തിനു സമീപം പഞ്ചായത്തംഗം സെമീനാ സിദിഖിന്റെ നേതൃത്വത്തിൽ രണ്ടുമാസം മുൻപ് ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിരുന്നു. നേരത്തേ ഇവിടെ കാത്തിരിപ്പുകേന്ദ്രം ഉണ്ടായിരുന്നെങ്കിലും ദേശീയപാതാ നിർമാണവേളയിൽ പൊളിക്കുകയുണ്ടായി. ഇവിടെയാണ് താത്കാലിക കേന്ദ്രം നാട്ടുകാർ പണിതത്. ഇത് ദേശീയപാതാ അധികൃതർ പൊളിച്ചുനീക്കിയത് പ്രദേശത്തെ ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് കല്ലട്ര മാഹിൻ എം.എൽ.എയുടെയും മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്തംഗങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കുകയായിരുന്നു.

To advertise here,