മാന്യ കൊല്ലംകാനയിൽ തരിശായി 40 ഏക്കർ സർക്കാർ ഭൂമി
ബദിയഡുക്ക : ബദിയഡുക്ക പഞ്ചായത്ത് 17-ാം വാർഡ് മാന്യ കൊല്ലംകാന ഏവിഞ്ചയിൽ 40 ഏക്കറോളം സർക്കാർ ഭൂമി കാലങ്ങളായി തരിശായിക്കിടക്കുകയാണ്.
മാന്യ-മധൂർ റോഡിനിരുവശങ്ങളിലുമായി പരന്നുകിടക്കുന്ന ഭൂമി ജനോപകാരപ്രദമായരീതിയിൽ ഉപയോഗപ്പെടുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഇവിടെനിന്ന് കാസർകോട് നഗരത്തിലേക്ക് ഒൻപത് കിലോമീറ്റർ മാത്രമാണുള്ളത്.
ബേള വില്ലേജിൽ 451 മുതൽ 457 വരെ സർവേനമ്പറുകളിലുള്ള ഈ ഭൂമി വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റേതാണ്.
റോഡ് സൗകര്യമുള്ളതും പരന്നുകിടക്കുന്നതുമായ ഇവിടെ ജലസമൃദ്ധിയുള്ള പ്രദേശംകൂടിയാണിത്. എല്ലാ സൗകര്യവും ഉണ്ടായിട്ടും സർക്കാർ പദ്ധതികളൊന്നും വരാത്തത് പ്രദേശത്തിന്റെ വികസനത്തെയാകെ ബാധിച്ചിട്ടുണ്ട്.
തൊഴിലവസരങ്ങൾ കൂട്ടണം
ഏത് പദ്ധതി വരുമ്പോഴും സർക്കാരിന്റെ മുന്നിൽ ഉയരുന്ന പ്രധാന വെല്ലുവിളി സ്ഥലലഭ്യതയാണ്. ഇത്രയധികം സ്ഥലം ലഭ്യമായിട്ടും ഉപയോഗപ്പെടുത്താൻ പദ്ധതികളൊന്നും പ്രഖ്യാപിക്കുന്നില്ല എന്നതാണ് ഇവിടെ പ്രശ്നം. മികച്ച കമ്പനികളോ, മറ്റെന്തെങ്കിലും സംരംഭങ്ങളോ ആരംഭിച്ചാൽ പ്രദേശവാസികൾക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭിക്കും. സാങ്കേതികമായി സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ പേരിലാണ് സ്ഥലമുള്ളതെങ്കിലും വനഭൂമിയുടേതായ ഒരു പ്രത്യേകതയും ഈ സ്ഥലത്തിനില്ല. അതുകൊണ്ട് മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി പ്രദേശത്തിന്റെ വികസനം ഉറപ്പാക്കാം. വ്യവസായപാർക്ക്, ഐ.ടി. പാർക്ക് എന്നിവയോ കോളേജ് ഹോസ്റ്റലുകളോ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകളോ തുടങ്ങാൻ അനുയോജ്യമാണ്.
Published: 22 Nov 2026, 04:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented